/sathyam/media/post_attachments/DNCbkF9BBUsGgWeUQqKk.jpg)
പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയില്‍ മാറ്റംവരുന്നത് സ്വാഭാവികമാണ്. ഇത്​ ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താം. എന്നാല്‍ ചിലരില്‍ ശരിക്കുമുള്ളതിനെക്കാൾ പ്രായം തോന്നിക്കാം. നമ്മുടെ ചില ദൈനംദിന ശീലങ്ങള്‍ ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകും.
ചർമ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകളിൽ പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാം. എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും പരിമിധപ്പെടുത്താം. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
അതുപോലെ തന്നെ, പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. പ്രത്യേകിച്ച് ഓറഞ്ച്, ക്യാരറ്റ്, അവക്കാഡോ തുടങ്ങിയവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രണ്ട്...
വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും.
മൂന്ന്...
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. രാത്രിയിൽ ചർമ്മത്തിൽ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യാൻ ഇത് സഹായിക്കും.
നാല്...
പകല്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. മുഖത്ത് മാത്രമല്ല, കൈകളിലും ഇവ പുരട്ടാം.
അഞ്ച്...
മുഖത്ത് പുരട്ടാന്‍ വിവിധ തരത്തിലുള്ള മേക്കപ്പ് ഉൽപന്നങ്ങൾ പലരും തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഗുണനിലവാരമില്ലാത്തവ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ചര്‍മ്മത്തിന് അനുയോജ്യമായ നല്ല ഉൽപന്നങ്ങൾ തെരഞ്ഞെടുക്കുകയും അവയുടെ ശരിയായ ഉപയോഗവും മനസ്സിലാക്കുകയും വേണം.
ആറ്...
മുഖത്തുനിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത്. ചര്‍മ്മം വരണ്ടതാക്കുന്നതു മുതൽ ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാന്‍ വരെ അത് കാരണമാകും.
ഏഴ്...
ഉറക്കത്തിന് ചർമ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us