17
Monday January 2022
Health Tips

സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നേടാന്‍ ‘ബ്രീത്തിംഗ്’ എക്‌സര്‍സൈസ്; ലളിതമായി ചെയ്യാം…

ഹെല്‍ത്ത് ഡസ്ക്
Wednesday, November 10, 2021

ഒരു മീറ്റിംഗ് കഴിഞ്ഞാല്‍, അടുത്തത്. ഇതിനിടെ ഓരോ സെഷനിലേക്കും തയ്യാറാക്കേണ്ട കാര്യങ്ങള്‍. കുന്നുകൂടിക്കിടക്കുന്ന ജോലിഭാരം. ഒന്നും കയ്യില്‍ നില്‍ക്കാത്തത് പോലെ തിരക്ക് നിങ്ങളെ കടന്നുപിടിക്കുന്നുവോ?

ഈ തോന്നലുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നു എന്നത് ഉറപ്പ്. കൊവിഡ് കാലത്ത് ജോലിയും പഠനവും ഓണ്‍ലൈന്‍ വഴിയായത് വ്യക്തികളില്‍ സമ്മര്‍ദ്ദം കൂട്ടാനിടയാക്കിയെന്നും വിവിധ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്താണ് ഈ സമ്മര്‍ദ്ദമൊന്ന് കുറയ്ക്കാന്‍ ചെയ്യേണ്ടത്? ദിവസവും വ്യായാമം ചെയ്യാം, അല്ലെങ്കില്‍ യോഗ ചെയ്യാം. നടത്തം, ഓട്ടം, സൂമ്പ- എന്നിങ്ങനെ ‘സ്‌ട്രെസ്’ കുറയ്ക്കാന്‍ ആശ്രയിക്കാവുന്ന മാര്‍ഗങ്ങള്‍ പലതാണ്. എന്നാല്‍ പലര്‍ക്കും ഇതിന് കൂടി സൗകര്യം ഉണ്ടാവുന്നില്ലെന്നതാണ് സത്യം.

എന്തായാലും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പെട്ടെന്നൊരു മുക്തിയോ ആശ്വാസമോ നേടാന്‍ ഇതുകൊണ്ടൊന്നും സാധ്യമല്ല. ഏറ്റവും ലളിതമായി, ‘ബ്രീത്തിംഗ്’ എക്‌സര്‍സൈസ് കൊണ്ട് ഇത്തരത്തില്‍ പെട്ടെന്ന് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രമുഖ സൈക്കോതെറാപ്പിസ്റ്റും കൗണ്‍സിലറുമായ സര്‍ള ടോട്‌ല പറയുന്നത്.

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സര്‍ള ഈ ടിപ് പങ്കുവച്ചിരിക്കുന്നത്. രണ്ടേ രണ്ട് മിനുറ്റ് മാത്രം ആവശ്യമായി വരുന്ന ‘ബ്രീത്തിംഗ് എക്‌സര്‍സൈസ്’. ഒരുപക്ഷേ തിരക്ക് പിടിച്ച ദിവസത്തില്‍ ജോലികള്‍ക്കിടയില്‍ തന്നെ ചെറിയൊരു ഇടവേള കണ്ടെത്തി ചെയ്യാനും മാത്രം ലളിതമായത്.

ആകെ ചെയ്യേണ്ടത്, ഒരു ഡീപ് ബ്രെത്ത് എടുക്കുക. ഏതാനും സെക്കന്‍ഡുകള്‍ അത് ഹോള്‍ഡ് ചെയ്ത ശേഷം പതിയെ ശ്വാസം പുറത്തേക്ക് വിടാം. ഇതുതന്നെ പത്ത് തവണ ചെയ്യുക. രണ്ട് മിനുറ്റേ ഇതിന് പരമാവധി ആവശ്യമായി വരൂ.

വ്യക്തികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഈ ‘ബ്രീത്തിംഗ്’ എക്‌സര്‍സൈസ് ഏറെ സഹായകമാണെന്ന് ഇവര്‍ പറയുന്നു. പെട്ടെന്ന് ഉന്മേഷം തോന്നിക്കാനും, വിഷയങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാനുമെല്ലാം ഇത് സഹായിക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

ഇനി ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ മറ്റ് ചില ടിപ്‌സ് കൂടി…

  • ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ഒന്ന് പൂര്‍ത്തിയാക്കി അടുത്തതിലേക്ക് കടക്കാന്‍ ശ്രമിക്കുക.
  • ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ‘ടു ഡു ലിസ്റ്റ്’ തയ്യാറാക്കി വയ്ക്കാം. അത് തലേന്ന് രാത്രിയിലോ, അന്നേ ദിവസം രാവിലെയോ ചെയ്യാം.
  • ചെയ്തുതീരുന്ന കാര്യങ്ങള്‍ ‘ടു ഡു ലിസ്റ്റി’ല്‍ നിന്ന് വെട്ടിക്കളയാം. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
  • ശ്രദ്ധയെ മാറ്റുന്ന ഘടകങ്ങള്‍ ഏതെങ്കിലും ചുറ്റുപാട് ഉണ്ടെങ്കില്‍, അല്ലെങ്കില്‍ മനസില്‍ ഉണ്ടെങ്കില്‍ അവയെ തിരിച്ചറിഞ്ഞ് ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുക.
  • ഏത് കാര്യത്തിലേക്ക് പോകുമ്പോള്‍ ശുഭാപ്തിവിശ്വാസത്തോടെ തുടങ്ങുക.
  • കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക.

Related Posts

More News

അബുദാബി: തിങ്കളാഴ്‍ച രാവിലെ അബുദാബിയിലുണ്ടായ സ്‍ഫോടനങ്ങള്‍ക്ക് പിന്നില്‍ ഹൂതികളാണെന്ന് യുഎഇയുടെ സ്ഥിരീകരണം. സംഭവം ആസൂത്രിതമാണെന്നും യുഎഇ അറിയിച്ചു. യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയുടെ മണ്ണില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പ്രസ്‍താവന പറയുന്നു. ആക്രമണത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്നും യുഎഇ വ്യക്തമാക്കി. രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങള്‍. […]

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്‌ സംബന്ധിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപി ദിലീപിന്റെ അടുത്ത സുഹൃത്ത്‌ ശരത്തെന്ന് സംശയം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതായാണ് വിവരം. ശരത്തിന്റെ ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. ദിലീപിന്റെ അടുത്ത സുഹൃത്തായ ഹോട്ടൽ വ്യവസായി ശരത്തിന്റെ ആലുവ തൊട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടന്നത്. എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. മൂന്നു മണിക്ക് ആരംഭിച്ച […]

എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ ഐ എൻ എ ഡി ഫെലോഷിപ്പിനു യു എൻ എഫ് അംഗങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറു മാസം മുതൽ ഒരു വർഷത്തേക്കാണ് ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയിൽ നിന്നും മാസത്തിൽ 15 മണിക്കൂർ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. യു എൻ എഫ് ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാനാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്. നിലവിൽ ബാൻഡ് 5 അല്ലെങ്കിൽ 6 ആയി ജോലി ചെയ്യുന്ന യു എൻ എഫ് അംഗങ്ങൾ ആയിട്ടുള്ള മലയാളി […]

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്രയുടെ ട്രക്ക് ആന്‍റ് ബസ് ഡിവിഷന്‍ (എംടിബി) തങ്ങളുടെ ബിഎസ്6 ശ്രേണിയില്‍ മുഴുവനായി ‘കൂടുതല്‍ മൈലേജ് നേടുക അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക’ എന്ന നവീനവും മാറ്റങ്ങള്‍ വരുത്തുന്നതുമായ മൂല്യവര്‍ധനവ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു. ബ്ലാസോ എക്സ് ഹെവി, ഫ്യൂരിയോ ഇന്‍റര്‍മീഡിയറ്റ്, ഫ്യൂരിയോ7, ജയോ എന്നിവയുള്‍പ്പെടെയുള്ള ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്യൂഎല്‍ സ്മാര്‍ട്ട് ടെക്നോളജിക്കൊപ്പം തെളിയിക്കപ്പെട്ട 7.2 ലിറ്റര്‍ എംപവര്‍ എഞ്ചില്‍ (എച്ച്സിവികള്‍), എംഡിഐ ടെക് എഞ്ചിന്‍ (ഐഎല്‍സിവി), […]

ഹൈദരാബാദ്: മരുമകന് ഗംഭീര സ്വീകരണം നല്‍കുന്നത് പല ഇന്ത്യന്‍ കുടുംബങ്ങളിലും പതിവാണ്. ഇവിടെ ഭാവി മരുമകന് 365 കൂട്ടം വ്യത്യസ്ഥ തരം ഭക്ഷണമൊരുക്കി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു കുടുംബം. മകര സംക്രാന്തി ദിനത്തിലാണ് പെണ്‍കുട്ടിയുെട കുടുംബം ഭാവി മരുമകന് ഭക്ഷണത്തിന്റെ സമ്പൂര്‍ണ്ണ കലവറ തന്നെ ഒരുക്കിയത്. 365 ഭക്ഷണ ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു രാജകീയ വിരുന്നാണ് കുടുംബം തങ്ങളുടെ മകളെ വിവാഹം കഴിക്കാന്‍ പോകുന്ന പയ്യനായി ഒരുക്കിയത്. പടിഞ്ഞാറന്‍ ഗോദാവരിയിലെ നര്‍സാപുരത്ത് നിന്നുള്ള സ്വര്‍ണ്ണ […]

തിരുവനന്തപുരം: വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം പോത്തൻകോട്ടായിരുന്നു സംഭവം. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാവ സുരേഷിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പോത്തൻകോട്ട് നിന്ന് ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറിൽ ശ്രീകാര്യം ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ഈ കാറിൽ രണ്ടു സ്ത്രീകളും നവജാത ശിശുവും ഡ്രൈവർ ഉൾപ്പെടെ രണ്ട് പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുണ്ടെന്നാണ് വിവരം.

  കൊച്ചി: മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മിനിസ്‌ക്രീന്‍ സുപ്പര്‍സ്റ്റാഴ്‌സ് നിഷ സാരംഗും ബിജു സോപാനവും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തീരിച്ചെത്തിയിരിക്കുകയാണ്. ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഇന്നു മുതല്‍ അവതരിപ്പിക്കുന്ന എരിവും പുളിയും എന്ന പുത്തന്‍ പരമ്പരയിലൂടെയാണ് കിടിലന്‍ മേക്ക് ഓവറിലൂടെ ഈ ഓൺസ്ക്രീൻ കുടുംബത്തിന്റെ തിരിച്ചുവരവ്. തമാശകളുടെ രസക്കൂട്ടില്‍ ചാലിച്ച് പുതുപുത്തന്‍ സ്‌റ്റൈലില്‍ ഒരുക്കുന്ന എരിവും പുളിയും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്ന വിനോദ അനുഭവമാകും എന്നത് ഉറപ്പാണ്. പ്രേക്ഷകരെ […]

തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാനനില പൂർണമായി തകർന്നിരിക്കുകയാണെന്നും ഗുണ്ടകളുടെ ഔദാര്യത്തിലാണ് ജനജീവിതം മുന്നോട്ടു പോകുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. പോലീസും ഭരണകൂടവും നോക്കി നിൽക്കുകയാണ് കേരളത്തിൽ വ്യാപകമായി ഗുണ്ടാവിളയാട്ടം നടക്കുന്നത്. കേരളത്തിലെ ഗുണ്ടകളെ നിയന്ത്രിക്കുന്നതിനുവേണ്ടി ‘ഓപ്പറേഷൻ കാവൽ’ എന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് പദ്ധതി തികഞ്ഞ പരാജയമാണ്. യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം പൊതു പ്രവർത്തനം നടത്തുന്ന വ്യക്തികളെയും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം എന്ന് വിളിച്ച് കൂവുന്ന കോൺഗ്രസ് നേതാക്കൾ ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അമ്മയുടെയും കണ്ണുനീർ കാണണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹീം കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. ഫേസ്ബുക്ക് പോസ്റ്റ്… സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം എന്നാണ് വി ഡി സതീശൻ മുതൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ വരെ ഇന്ന് വിളിച്ചു കൂവുന്നത്.കോട്ടയത്ത് ഗുണ്ടാ തലവൻ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ അമ്മയുടെ ദൃശ്യങ്ങളാണ് വൈകാരികമായി ഇവരൊക്കെയും ഉപയോഗിച്ച് കണ്ടത്.ഗുണ്ടാ സംഘങ്ങളെ നിയമം […]

error: Content is protected !!