ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവൻ കാരണം നമ്മുടെ  മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ്. നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടാത്തവർ ആരും തന്നെ കാണില്ല. പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവൻ കാരണമാകുന്നു.

Advertisment

അരക്കെട്ടിന് വേദന, അരക്കെട്ടിൽ നീർക്കെട്ട് , അരക്കെട്ടിന് പിടിത്തം, കുനിയുന്നതിന് പ്രയാസം, ശക്തമായ വേദന, മുട്ട് മടക്കാതെ കാലുകൾ മുകളിലേക്ക് ഉയർത്തുമ്പോൾ കാലുകൾക്ക് ശക്തമായ പിടിത്തവും വേദനയും അനുഭവപ്പെടുക എന്നിവയെല്ലാം നടുവേദനയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഒന്ന്..

പലപ്പോഴും മതിയായ വിശ്രമം ലഭിച്ചാൽ നടുവേദനയ്ക്ക് പരിഹാരം ഉണ്ടാവാറുണ്ട്. ഡോക്ടറുടെ നിർദേശം അനുസരിച്ച് വേദനക്കുള്ള മരുന്നുകൾ കഴിക്കുന്നതും സഹായിക്കും.

രണ്ട്..

കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കാനും നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാനും സാധിക്കും. കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങൾ ചെയ്യുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് നടുവേദനയെ ഒരു പരിധി വരെ അകറ്റാൻ സഹായിക്കും.

മൂന്ന്..

തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നന്നാകും. നടുവിന് കൃത്യമായ താങ്ങ് കൊടുക്കുന്ന തരത്തിലുള്ള കസേരകൾ ഉപയോഗിക്കുന്നത് സഹായിക്കും.

നാല്..

നട്ടെല്ല് നിവർന്ന് വേണം ജോലി ചെയ്യുക. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇരുന്ന് ജോലി ചെയ്യുന്നവരിൽ സാധാരണ കണ്ട് വരുന്ന നടുവേദനയ്ക്ക് പരിഹാരമാവും.

health tips
Advertisment