പ്രമേഹമുള്ളവർ ഇനി മധുരം ഒഴിവാക്കേണ്ട; പഞ്ചസാരയ്ക്ക് പകരം കൂടുതൽ പോഷകങ്ങളടങ്ങിയവ ഉൾപ്പെടുത്തിനോക്കു

author-image
kavya kavya
Updated On
New Update

പഞ്ചസാര ഏവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ചായ, ജ്യൂസ്, മധുര പലഹാരങ്ങൾ എന്നുവേണ്ട എല്ലാ ഭക്ഷണത്തിലും ആവശ്യത്തിനും അനാവശ്യത്തിനും പഞ്ചസാര ഉപയോഗിക്കുന്നവരാണ് നമ്മൾ. പഞ്ചസാര ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കളിൽ ഒന്നാണെന്ന് ഏവർക്കും അറിയാം. എന്നാൽ പഞ്ചസാരയുടെ ദോഷവശങ്ങൾ അറിയുന്നവർ അതനുസരിച്ച് പ്രവർത്തിക്കുന്നുമില്ല. അമിതവണ്ണം, വയറിലെ അമിതമായ കൊഴുപ്പ്, പ്രമേഹം, ഹൃദ്രോഗം എന്നിവയും പഞ്ചസാരയുടെ അമിത ഉപയോഗത്തിൽ വരുന്നതാണ്. പഞ്ചസാരയുടെ ഉപഭോഗം വിഷാദം, ഡിമെൻഷ്യ, കരൾ രോഗം,കാഴ്ചക്കുറവ്, നാഡി രോഗം,അമിത ക്ഷിണം , അണുബാധ എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Advertisment

publive-image

പഞ്ചസാരയ്ക്കു പകരമായി ആഹാരത്തിൽ മറ്റു പല ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതായുണ്ട്. ഈന്തപ്പഴം,തേൻ, ശർക്കര എന്നിവയുടെ ഉപയോഗം ശരീരത്തിന് നല്ലതാണ്. പഞ്ചസാര ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇവ ഉണ്ടാക്കുന്നില്ല.

ശർക്കര

മധുരത്തിനായി പായസത്തിൽ മാത്രമല്ല ചായയിലും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ശർക്കര. പഞ്ചസാരയെക്കാൾ കൂടുതൽ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

അതിൽ മൊളാസസ് എന്ന പദാർത്ഥം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് ചെയ്യുന്നു. ഇതിലൂടെ ശരീരത്തിലെ ജലാംശം ക്രമീകരിക്കുന്നു.

തേൻ

പഞ്ചസാരയേക്കാൾ കുറഞ്ഞ ജി.ഐ മൂല്യമാണ് തേനിലുള്ളത്. കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, ബി 1, ബി 2, ബി 3, ബി 5, ബി 6 തുടങ്ങിയ പ്രധാന ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം കലോറിയും തേനിലുണ്ട്.

ആന്റി ഫംഗൽ, ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളും തേനിൽ ഉൾപ്പെടുന്നു. തേൻ ശരീരത്തിന്റെ വീക്കത്തെയും ക്രമീകരിക്കുന്നു. ശബ്ദത്തെ മൃദുവാക്കാനും തേൻ സഹായിക്കുന്നു.

ഈന്തപ്പഴം

പ്രകൃതിദത്ത മധുരപലഹാരങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ശരീരത്തിലെ പല പ്രശ്നങ്ങൾക്കും ഈന്തപ്പഴം ഏറെ പ്രയോജനകരമാണ്. ഈന്തപ്പഴത്തിൽ നാരുകൾ, പോഷകങ്ങൾ, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഉദര രോഗങ്ങൾക്കും മറ്റു പല പ്രശ്നങ്ങൾക്കും ഏറെ ഉത്തമമാണ്.

Advertisment