സ്ത്രീകളിൽ ഹോര്‍മോണ്‍ സന്തുലിതമാക്കാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

New Update

ക്രമരഹിതമായ ആര്‍ത്തവചക്രം, അമിത ആര്‍ത്തവ രക്തസ്രാവം, ആര്‍ത്തവ രക്തസ്രാവത്തിലെ കുറവ്, മിഡ് സൈക്കിള്‍ സ്‌പോട്ടിംഗ്, അണ്ഡാശയ സിസ്റ്റുകള്‍, പിസിഒഡി തുടങ്ങിയ പ്രത്യുത്പാദന സംബന്ധമായ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. തല്‍ഫലമായി, ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സിന്തറ്റിക് ഹോര്‍മോണുകളുടെ ഉപഭോഗം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സ്റ്റിറോയിഡ് ഹോര്‍മോണുകള്‍ ദീര്‍ഘനാള്‍ കഴിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

Advertisment

publive-image

പിസിഒഎസ്, എന്‍ഡോമെട്രിയോസിസ്, അഡിനോമിയോസിസ്, അണ്ഡാശയ സിസ്റ്റുകള്‍, ഫൈബ്രോയിഡുകള്‍ തുടങ്ങിയ ഗൈനക്കോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകുന്നത്. സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണവും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്.

ദിനചര്യ, നമ്മുടെ ഭക്ഷണ ശീലങ്ങള്‍, ഉറക്ക രീതി, സമ്മര്‍ദ്ദം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മാനസിക നില തുടങ്ങിയവ ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സിനെ സാരമായി ബാധിക്കും. ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച് അതിന്റെ പാര്‍ശ്വഫലങ്ങള്‍ മുലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് മുമ്പ് നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ കുറച്ച് സമയം ചെലവഴിക്കാവുന്നതാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ചെറിയ ലക്ഷണങ്ങള്‍, ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ നമുക്ക് സന്തുലിതമാക്കാന്‍ ഒരു പരിധിവരെ സാധിക്കും. എന്നാല്‍ ചില കേസുകളില്‍, സ്ത്രീകള്‍ക്ക് വൈദ്യസഹായം തന്നെ ആവശ്യമായി വരും. ഇത്തരക്കാർക്ക് ആയുര്‍വേദം ഒരു മികച്ച ഓപ്ഷനാണ്.

Advertisment