Advertisment

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാതല കര്‍ത്തവ്യ വാഹകരുടെ കൂടിയാലോചനാ യോഗം ഇന്ന്

New Update

publive-image

ഇടുക്കി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ - വിദ്യാഭ്യാസ അവകാശ നിയമം 2009- ജില്ലാതല കര്‍ത്തവ്യ വാഹകരുടെ കൂടിയാലോചനാ യോഗം ഇന്ന് രാവിലെ 10 മുതല്‍ ഒരുമണിവരെ തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത പി ജി സ്വാഗതം ആശംസിക്കും.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്യും. കമ്മീഷനംഗം റെനി ആന്റണി വിഷയാവതരണം നടത്തും. ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, പ്രിന്‍സിപ്പല്‍ ഡയറ്റ് ഇടുക്കി, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ , എസ്.എസ്. കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിമുക്തി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എസ് പി സി ജില്ലാ നോഡല്‍ ഓഫീസര്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, നഗരസഭ / കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, സൗഹൃദ കോഡിനേറ്റര്‍ ഹയര്‍സെക്കന്‍ഡറി/ കോ-ഓര്‍ഡിനേറ്റര്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്‍സ് കൗണ്‍സിലിംഗ് സെല്‍, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ്.എസ്. കെ ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആര്‍.റ്റി.ഇ സെല്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ലതിക കെ കൃതജ്ഞത രേഖപ്പെടുത്തും.

Advertisment