ജില്ലാ തല അക്രഡിറ്റേഷന്‍, ഇൻഷുറൻസ്, ക്ഷേമധി; സർക്കാരിൽ സമർദ്ദം ശക്തം - കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി

New Update

publive-image

കുമളി: പ്രാദേശിക പത്ര പ്രവർത്തകർക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസും, ജില്ലാ തല അക്രഡിറ്റേഷനും, ക്ഷേമധിയും ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പിലാക്കാൻ സർക്കാരിൽ എല്ലാവിധ സമ്മർദ്ദങ്ങളും ശക്തമാക്കിയതായി കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി  മധു കടുത്തുരുത്തി.

Advertisment

കുമളിയിൽ നടന്ന അസോസിയേഷൻ  പീരുമേട് താലൂക്ക്തല പ്രവർത്തക യോഗം തേക്കടി ലേക്ഷോർ ഹോട്ടലിൽ  ഉത്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലാ സെക്രട്ടറി ജോയി വി. ഇരുമേട അദ്ധ്യക്ഷത വഹിച്ചു.  അസോസിയേഷൻ താലൂക്ക്   ഭാരവാഹികളായി  സുനിൽ ജോസഫ് മംഗളം  (പ്രസിഡന്റ്) , ജയ് സൺ എബ്രാഹാം (സെക്രട്ടറി)   വി.പി. വിജയൻ ട്രഷറ റായും, പ്രദീപ്, ജറിൻ  എന്നിവരെ  എക്സികുട്ടിവ്  അംഗങ്ങളായും  തെരഞ്ഞടുത്തു

idukki news
Advertisment