ഇടുക്കി പണിക്കന്‍കുടിയിലെ വീട്ടമ്മയുടെ കൊലപാതകം; മൃതദേഹം ഇന്ന് പുറത്തെടുക്കും

New Update

publive-image

ഇടുക്കി: ഇടുക്കി പണിക്കന്‍കുടിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തിയാകും മൃതദേഹം പുറത്തെടുക്കുക.

Advertisment

ഇടുക്കിയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഇന്നലെയാണ് അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മരിച്ച സിന്ധുവിന്റെ ഇളയ മകന്റെ മൊഴിയുടെ അടിസ്ഥാത്തിലാണ് അയല്‍വാസി ബിനോയിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

അടുക്കളയില്‍ മണ്ണിളകി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ പരിശോധന നടത്തിയത്. പ്രതി ബിനോയ് തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. വാടക വീട്ടില്‍ മകനൊപ്പമായിരുന്നു സിന്ധു താമസിച്ചിരുന്നത്. ബിനോയിയുടെ ഫോണ്‍ കോളുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

NEWS
Advertisment