വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ വാഹനം കരിമ്പൻ സിറ്റിയിൽ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതിവിതരണം തടസ്സപ്പെട്ടു

New Update

publive-image

Advertisment

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ വാഹനം കരിമ്പൻ സിറ്റിയിൽ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞ് കരമ്പനിലും പരിസര പ്രദേശങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. പോസ്റ്റ് സ്റ്റേ കമ്പിയിൽ തൂങ്ങി കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി.

സമ്പൂർണ്ണ ലോക്സാൺ ദിനമായ ഞായറാഴ്ച വാഹനാപകടം സംഭവിച്ചതിൽ ദുരൂഹത ഏറെയാണ്. വാഹനം ഇടിച്ച ഉടനെ തന്നെ വാഹനം എടുത്തു കൊണ്ട് പോവുകയും വീണ്ടും അവിടെ തന്നെ ഇടുകയും ചെയ്തതായി ദ്യസാക്ഷികൾ പറയുന്നു.

സാമൂഹിക അകലം പാലിക്കണമെന്നും ആളുകൾ കൂട്ട കൂടരുതെന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും പഞ്ചായത്തിലുടനീളം മൈക്ക് അനൗൺസമെന്റ് നടത്തുന്ന ഭരണസമിതിയിലെ പ്രസിഡന്റ് അടക്കമുള്ളവർ പാർട്ടി കമ്മിറ്റിയിൽ പങ്കെടുക്കാൻ പോയപോഴാണ് അപകടം സംഭവിച്ചത്.

കമ്മിറ്റിയിൽ അൻപതോളം ആളുകൾ പങ്കെടുത്തു എന്നാണ് പറയപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് ലോക്ക് ഡൗൺ ദിനമായ ഞായറാഴ്ച ഈ കമ്മിറ്റി നടന്നത്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് റോയി ജോസഫ് ആവശ്യപ്പെട്ടു.

idukki news
Advertisment