New Update
Advertisment
ഇടുക്കി: മൂലമറ്റത്ത് ട്രാവലര്‍ മറിഞ്ഞ് അപകടം. മൂലമറ്റം വാഗമൺ റോഡിൽ മണപ്പാട്ടിയിൽ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉപ്പുതറ ആലടിയിൽ നിന്നും തൃശ്ശൂരിലേക്ക് പോയ വിവാഹ സംഘത്തിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരെയാണ് കോലഞ്ചേരി മെഡിക്കല്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.