ഇടുക്കിയിൽ കൊറോണ ബാധിതയായ യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി മണിക്കൂറുകൾക്കകം മരിച്ചു

New Update

publive-image

ഇടുക്കി: കൊറോണ ബാധിതയായ യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി മണിക്കൂറുകൾക്കകം മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദുവാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. വെള്ളിയാഴ്‌ച്ച ആരോഗ്യം മോശമായതിനെ തുടർന്നാണ് ഒൻപത് മാസം ഗർഭിണിയായ കൃഷ്‌ണേന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

Advertisment

ആദ്യം മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കളമശ്ശേരിയിൽ നടത്തിയ പരിശോധനയിൽ കൊറോണ ബാധിതയാണെന്നും ഗുരുതരമായ ന്യുമോണിയ ഉണ്ടെന്നും കണ്ടെത്തി. ഒക്ടോബർ പത്തിനായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.

എന്നാൽ അതുവരെ കാത്തിരിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ വെള്ളിയാഴ്‌ച്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒൻപത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. തുടർന്ന് രണ്ട് കുഞ്ഞുങ്ങളേയും വെന്റിലേറ്ററിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

എന്നാൽ പ്രസവിച്ച ശേഷം ആരോഗ്യ നില വഷളായതിനെ തുടർന്ന് ശനിയാഴ്‌ച്ച ഏഴ് മണിയോടെ കൃഷ്‌ണേന്ദു മരിച്ചു. ഒരു വർഷം മുൻപായിരുന്നു സിജുവിന്റേയും കൃഷ്‌ണേന്ദുവിന്റേയും വിവാഹം. സംസ്‌കാരം ഇന്നലെ വൈകിട്ട് മുള്ളരിങ്ങാട്ടെ വീട്ടിൽ നടത്തി.

NEWS
Advertisment