/sathyam/media/post_attachments/iyVg7NWZLOe2XVkLXyCH.jpg)
വഴിത്തല: വഴിത്തല ശാന്തിഗിരി കോളേജില്‍ ശാന്തിഗിരി കമ്മ്യൂണിറ്റി കോളേജിന്റെ ഉദ്‌ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ കോളേജിന്റെ ചുറ്റുപാടുമുള്ള പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് വിവിധ പരിശീലന പരിപാടികളും ക്ഷേമപദ്ധതികളും നടത്തുന്നതാണ്.
കാര്‍മ്മല്‍ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. ബിജു കൂട്ടപ്ലാക്കല്‍ ചാവറ ചെയറിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സി.എം.ഐ. സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിതമൂല്യങ്ങള്‍ കോളേജിലെ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്നതാണ് ചാവറ ചെയറിന്റെ ലക്ഷ്യം.
കോളേജിന്റെ ജിംനേഷ്യം പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റിനാല്‍ ഉദ്‌ഘാടനം ചെയ്‌തു. കുട്ടികളുടെ വിനോദത്തിനും ആരോഗ്യ വളര്‍ച്ചയ്‌ക്കും ജിംനേഷ്യം ഉപകരിക്കും. പ്രിന്‍സിപ്പാള്‍ ഫാ. പോള്‍ പാറക്കാട്ടേല്‍ സി.എം.ഐ. സ്വാഗതവും കോളേജ് നാക് കോ ഓര്‍ഡിനേറ്റര്‍ ജോഷി നന്ദിയും രേഖപ്പെടുത്തി.
വഴിത്തല ശാന്തിഗിരി കോളേജില്‍ ശാന്തിഗിരി കമ്മ്യൂണിറ്റി കോളേജിന്റെ ഉദ്‌ഘാടനം മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കുന്നു. ചാവറ ചെയറിന്റെ ഉദ്‌ഘാടനം കാര്‍മ്മല്‍ പ്രൊവിന്‍ഷിന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. ബിജു കൂട്ടപ്ലാക്കലും ജിംനേഷ്യത്തിന്റെ ഉദ്‌ഘാടനം പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തോമസ് പയറ്റിനാലും നിര്‍വ്വഹിച്ചു.