സ്പോര്‍ട്സ് ഒരു സംസ്കാരമാക്കി മാറ്റുക; ഒളിമ്പിക് വേവിന്‍റെ തൊടുപുഴ മുനിസിപ്പല്‍ ഓഫീസ് ഭാരവാഹികളുടെ യോഗം നടത്തി

New Update

publive-image

തൊടുപുഴ:സ്പോര്‍ട്സ് ഒരു സംസ്കാരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഒളിമ്പിക് വേവിന്‍റെ തൊടുപുഴ മുനിസിപ്പല്‍ ഓഫീസ് ഭാരവാഹികളുടെ യോഗം തൊടുപുഴ വിനായക ഓഡിറ്റോറിയത്തില്‍ നടത്തി.

Advertisment

ഒളിമ്പിക് വേവിന്‍റെ ലെയ്സണ്‍ ഓഫീസര്‍ എം.എസ് പവനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒളിമ്പിക് വേവ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.എസ് ബോഗീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പിക് വേവ് ചെയര്‍മാന്‍ എം.എന്‍ ബാബു യോഗം ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് വേവ് ജനറല്‍ കണ്‍വീനര്‍ സണ്ണി മണര്‍കാട്ട് പരിപാടികള്‍ നിയന്ത്രിച്ചു.

publive-image

ബിനു ജെ കൈമള്‍, പ്രൊഫ. ഡോ. ടി.എ ബാബു, ശശിധരന്‍ കെ, പി.കെ സോമരാജന്‍, ബേബി എബ്രാഹം, സിനോജ് പി മാത്യു, ജേക്കബ്, കെ.എ മോഹനകുമാര്‍, കെ.എം ജോസ് എന്നിവര്‍ പ്രസംഗിച്ചു.

കോവിഡ് കാലഘട്ടത്തില്‍ എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ 6.30 വരെ യോഗാ ക്ലാസുകള്‍ നടത്തുവാനും, എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 8 മുതല്‍ 9 മണിവരെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ആരോഗ്യ ബോധവല്‍ക്കരണം നടത്തുവാനും ഒളിംബിക് വേവിന്‍റെ പ്രവര്‍ത്തനങ്ങള്‍ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലേയ്ക്കും വ്യാപിപ്പിക്കുവാനും തീരുമാനമായി. ജോണ്‍ പി.ഡി നന്ദിയും പറഞ്ഞു.

thodupuzha news
Advertisment