റോട്ടറി ക്ലബ് തൊടുപുഴയുടെ ഗവര്‍ണേഴ്സ് ഒഫീഷ്യല്‍ വിസിറ്റിനോടനുബന്ധിച്ചുള്ള റോട്ടറി ക്ലബ് അസംബ്ലി നടന്നു

New Update

publive-image

തൊടുപുഴ: റോട്ടറി ക്ലബ് തൊടുപുഴയുടെ പ്രധാന പരിപാടിയായ ഗവര്‍ണേഴ്സ് ഒഫീഷ്യല്‍ വിസിറ്റിനോടനുബന്ധിച്ചുള്ള ക്ലബ് അസംബ്ലി ഹോട്ടല്‍ മൂണ്‍ലിറ്റില്‍ വെച്ച് നടന്നു.

Advertisment

പിന്നീട് കുടുംബയോഗം റിവര്‍ ടെറസ് റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെട്ടു. റോട്ടറി 3201 ഡിസ്ട്രിക് ഗവര്‍ണ്ണര്‍ റോട്ടേറിയൻ മേജര്‍ ഡോണര്‍ രാജശേഖര്‍ ശ്രീനിവാസന്‍, ഡിസ്ട്രിക്ട് ഡയറക്ടര്‍ റോട്ടേറിയൻ മേജര്‍ ജനറല്‍ വിവേകാനന്ദന്‍, അസി. ഗവര്‍ണര്‍ ഹരികൃഷ്ണന്‍ കെഎസ്, ജിജിആര്‍ ഹെജി പി. ചെറിയാന്‍, പ്രസിഡന്റ് റോട്ടേറിയൻ ഡോ. സി.വി. ജേക്കബ്, സെക്രട്ടറി റോട്ടേറിയൻ ജോബ് കെ. ജേക്കബ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ റോട്ടറി ക്ലബ്ബിന്റെ സാമൂഹ്യ സേവനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും സംസാരിച്ചു. ഗവര്‍ണ്ണര്‍ ഇതുവരെ സമൂഹത്തിനുവേണ്ടി ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി.

വൈകിട്ട് നടന്ന കുടുംബ യോഗത്തില്‍ ഗവര്‍ണ്ണര്‍, ക്ലബ് പ്രസിഡന്റ് എന്നിവര്‍ പ്രസംഗിച്ചു. വിശദമായ റിപ്പോര്‍ട്ട് ക്ലബ് സെക്രട്ടറി അവതരിപ്പിച്ചു. ക്ലബ് ബുള്ളറ്റിന്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ പ്രകാശനം ചെയ്തു.

thodupuzha news
Advertisment