New Update
Advertisment
അറക്കുളം പഞ്ചായത്തിൽ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിലും ശക്തമായ മലവെള്ള പാച്ചിലിലും അകപ്പെട്ടു പോയ രണ്ടു കുടുംബങ്ങള്‍ക്ക് രക്ഷകനായത് പേണ്ടാനത്തച്ചന്‍.
നദി തീരത്ത് താമസിക്കുന്ന അറയ്ക്കല്‍, പാറയ്ക്കല്‍ കുടുംബാംഗങ്ങളെയാണ് അച്ചനും ബേബിച്ചന്‍ തട്ടാം പറമ്പിലും ചേര്‍ന്ന് രക്ഷപെടുത്തിയത്. അറയ്ക്കല്‍ ഷാജിയുടെ ഭാരൃ ബീന, കിടപ്പുരോഗിയായ
പാറയ്ക്കല്‍ അന്നമ്മ എന്നിവരേയും വടം കെ ട്ടി വലിച്ചാണ് അച്ചനും ബേബിച്ചനും രക്ഷപെടുത്തിയത്.
ഇരു വീടുകളും, അവരുടെ വീട്ടു സാധനങ്ങളും നിമിഷ നേരം കൊണ്ടു, വന്ന മലവെള്ളം കവർന്നു. ഒറ്റപ്പെട്ടു പോയ ഇവർക്ക് രക്ഷയായത് പേണ്ടാനത്തച്ചന്റെ ധീരവും ബുദ്ധിപൂർവ്വം നടത്തിയ ഇടപെടലുമാണ്.