വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന ആൾ മരിച്ചു

New Update

publive-image

മുട്ടം: പെരുമറ്റം ജംഗ്ഷനിൽ കാർ സ്കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന
പെരുമറ്റം വള്ളിനാൽ രാജപ്പൻ നായർ (76) മരിച്ചു. കഴിഞ്ഞ 9 ന് രാവിലെയായിരുന്നു രാജപ്പൻ നായർ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചത്.

Advertisment

ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ 10ന് തൊടുപുഴ ശാന്തിതീരം വൈദ്യുത ശ്മശാനത്തിൽ.
ഭാര്യ: രാധാമണി. മക്കൾ: സതീഷ്, രാജി. മരുമക്കൾ: ശ്രീജ, ഹരിദാസ്.

obit news
Advertisment