ദുരിത ബാധിതർക്ക് കൈത്താങ്ങാകാൻ ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മറ്റി

New Update

publive-image

ഇടുക്കി: ദുരിത ബാധിതർക്ക് കൈത്താങ്ങാകാൻ ജില്ലാ കോൺഗ്രസ് കമ്മറ്റി. പ്രകൃതി സംഹാര താണ്ഡവമാടിയ മേഖലകളിലെ വീടുകളും പരിസരവും ഇന്നും നാളെയുമായി (20, 21) വൃത്തിയാക്കി നൽകും. ശുചീകരണ യജ്ഞത്തിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി ഭാരവാഹികൾ, ഡി സി സി. മെമ്പർമാർ, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ, പോഷക സംഘടനകളുടെയും,സെല്ലുകളുടേയും ജില്ല മുതൽ ബൂത്ത് തലം വരെയുള്ള മുഴുവൻ പ്രവർത്തകരും പങ്കാളിയാകും.

Advertisment

കഴിഞ്ഞ ദിവസത്തെ മരണപ്പെയ്ത്തിൽ കൊടിയ നാശം ഉണ്ടായത് ജില്ലാതിർത്തി ഗ്രാമമായ കൊക്കയാറിലാണ്. ദുരന്തം പുറം ലോകമറിഞ്ഞ് മണിക്കുകൾക്കുള്ളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സി.പി. മാത്യുവും, ഡീൻ കുര്യാക്കോസ് എം.പി.യും സ്ഥലത്തെത്തി രക്ഷാപ്രവർത്തന ദൗത്യങ്ങളിൽ പ്രവർത്തകർക്കും നാട്ടുകാർക്കുമൊപ്പം പങ്കാളികളായിരുന്നു.

സകലതും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ അഭയം പ്രാപിച്ചവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇടപെടൽ നടത്തുകയും ചെയ്തിരുന്നു. ദുരന്ത മേഖലയിൽ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെ അടിയന്തര സഹായം എത്തിക്കാനുമായി. സഹജീവികളെ സംരക്ഷിക്കേണ്ട ബാധ്യത സ്വയം തിരിച്ചറിഞ്ഞ് യുദ്ധകാലാടിസ്ഥാനത്തിൽ കർമ്മ രംഗത്ത് സജീവമാകാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. പി. മാത്യു ആഹ്വാനം ചെയ്തു.

Advertisment