അമ്മമാരുടെ വിലാപം ഭാവി തലമുറകള്‍ക്ക് ദുരിതമാകും : കെ.എം. വര്‍ഗീസ്

New Update

publive-image

സോഷ്യല്‍ ജസ്റ്റീസ് ഫോറം തൊടുപുഴയില്‍ സംഘടിപ്പിച്ച 'ഹൃദയപൂര്‍വ്വം അമ്മയ്ക്കൊപ്പം' സ്‌നേഹക്കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ. എം. വര്‍ഗീസ്. ഉദ്ഘാടനം ചെയ്യുന്നു

Advertisment

തൊടുപുഴ:അമ്മമാരുടെ വിലാപം ഭാവി തലമുറകള്‍ക്ക് ദുരിതമാകുമെന്ന് സോഷ്യല്‍ ജസ്റ്റീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വര്‍ഗീസ്. മാതാപിതാക്കന്മാരെ തെരുവില്‍ ഉപേക്ഷിക്കുന്നത് സാമൂഹിക ദുരന്തമെന്നും ഫോറം. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു. പി. സ്‌കൂള്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ച 'ഹൃദയപൂര്‍വ്വം അമ്മയ്ക്കൊപ്പം' സ്‌നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സമൂഹത്തിലെ നാനാതുറകളിലുള്ള അമ്മമാരെ ആദരിച്ചു. കുഞ്ഞിളം കയ്യില്‍ സമ്മാനം പരിപാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണിയും ആരോഗ്യ പ്രവര്‍ത്തകരെ അല്‍ അസ്സര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫും അദ്ധ്യാപകരെ റവ. ഫാദര്‍ സ്റ്റാന്‍ലി കുന്നേലും ആദരിച്ചു.

മികച്ച സ്ത്രീശാക്തീകരണ പ്രവര്‍ത്തകയായ ആര്യാ ബോസിനും ജൂനിയര്‍ അവതാരക അനഘ അനിലിനും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ചാള്‍സ് വി. ജോസ്, പി. യു. ഗീതു, റ്റി. വൈ. ജോയി, ഡിംപിള്‍ വിനോദ്, സിന്ധു പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ റ്റി. എല്‍. ജോസഫ് സ്വാഗതവും മേഖലാ പ്രസിഡന്റ് ഐശ്വര്യ അനില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

idukki news
Advertisment