വെള്ളാന്താനം-ആർപ്പാമറ്റം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളാന്താനം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 26 -ന് കരിമണ്ണൂർ പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നു

New Update

publive-image

ഇടുക്കി: ഉടുമ്പന്നൂർ-ആലക്കോട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളാന്താനം-ആർപ്പാമറ്റം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാന്താനം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 26-ാം തിയതി ചൊവ്വാഴ്ച 10 മണിക്ക് കരിമണ്ണൂർ പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നതിന് തീരുമാനിച്ചു.

Advertisment

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്, ആലക്കോട്, ഉടുമ്പന്നൂർ കരിമണ്ണൂർ പഞ്ചായത്ത് ഓഫിസുകൾ, വില്ലേജാഫിസുകൾ തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്ക് വേണ്ടി ഈ ഭാഗത്ത് ഉള്ള നൂറു കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ ഈ റോഡ് സഞ്ചാരയോഗ്യമല്ലാതെയായിട്ട് വർഷങ്ങളായി.

പ്രദേശവാസികളായ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് 26-ാം തിയതി നടക്കുന്ന ധർണ്ണ, കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യും. ബൂത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അദ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എ.എം ദേവസ്യ, മണ്ഡലം പ്രസിഡണ്ട് മനോജ് തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാത്യു കെ ജോൺ, മുൻ മണ്ഡലം പ്രസിഡണ്ട് കെ.ആര്‍ സോമരാജ് എന്നിവർ പ്രസംഗിക്കും.

idukki news
Advertisment