പ്രതിരോധ സേനയെ സജ്ജമാക്കി മുട്ടം ഗ്രാമ പഞ്ചായത്ത്

New Update

publive-image

മുട്ടം: പ്രളയവും മണ്ണിലിടിച്ചിലും മഴവെള്ളപ്പാച്ചിലും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രതിരോധിക്കുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും വേണ്ടി പ്രതിരോധ സേനയെ സജ്ജമാക്കി മുട്ടം ഗ്രാമ പഞ്ചായത്ത്.

Advertisment

ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ നിരീക്ഷണത്തെത്തുടർന്നാണ് അടിയന്തിര യോഗം ചേർന്നത്. കഴിഞ്ഞ ദിവസത്തെ മഴയിൽ മുട്ടം പ്രദേശത്ത് മണ്ണിടിച്ചിലും വെള്ളപ്പൊക്കും ഉണ്ടായിരുന്നു.

കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്.ഇവയെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനത്തിന് പുറമെ സന്നന്ദരായ നാട്ടുകാരുടെ കൂടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന മഴക്കാലത്തിൻ്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്.

കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുച്ചിട്ടുണ്ട്.

ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുട്ടം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, റവന്യൂ, അഗ്നി ശമന സേനാ, പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്തദുരന്ത നിവാരണ യോഗം വിളിച്ചു. യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  എൻ കെ ബിജു ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ ജോമോൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യു പാലം പറമ്പിൽ, മെമ്പർമാരായ ഗ്ലോറി പൗലോസ്, ഷേർളി അഗസ്റ്റിൻ, അരുൺ ചെറിയാൻ പൂച്ചക്കുഴി, മേഴ്സി ദേവസ്യ, സൗമ്യ സാജബിൻ, ബിജോയ് ജോൺ, ജോസ് കടുത്തലകുന്നേൽ, വില്ലേജ് ഓഫീസർ നിഷ, മുട്ടം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദാലി, ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ രാജൻ പരിശീലന ക്ലാസ് നയിച്ചു.

idukki news
Advertisment