ഇടുക്കി ജില്ലയില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍കാലിക നിയമനം. അഭിമുഖം ഒക്ടോബര്‍ 28 ന്

New Update

publive-image

ഇടുക്കി: ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസ വേതന വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിനു ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ച് ഒക്ടോബര്‍ 28 രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

Advertisment

യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയം. കൂടിക്കാഴ്ചക്ക് വരുമ്പോള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, എംപ്ലോയ്മെന്‍റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ ഒറിജിനലും ആയവയുടെ പകര്‍പ്പും കൊണ്ടുവരേണ്ടതാണ്.

കൂടാതെ കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരമുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862232318

idukki news
Advertisment