ഇടുക്കി ജില്ലയില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വായ്പ: അപേക്ഷകള്‍ ക്ഷണിക്കുന്നു

New Update

publive-image

Advertisment

ഇടുക്കി: ഇടുക്കി ജില്ലയില്‍, പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വായ്പ ബന്ധിതമായി സബ്സിഡി ലഭിക്കുന്ന പി.എം.ഇ.ജി.പി പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഉത്പാദന മേഖലയില്‍ 25 ലക്ഷം രൂപ വരെയും, സേവന മേഖലയില്‍ 10 ലക്ഷം രൂപ വരെയുമുള്ള സംരംഭങ്ങള്‍ പരിഗണിക്കും. കച്ചവടം, കൃഷി, വാഹനം, മത്സ്യ-മാംസ സംസ്‌ക്കരണം തുടങ്ങിയ സംരംഭങ്ങള്‍ക്ക് അര്‍ഹതയില്ല.

ഓരോ ലക്ഷം രൂപയുടെ നിക്ഷേപത്തിനും ഒരു തൊഴിലവസരം എങ്കിലും സൃഷ്ടിക്കണം. ബാങ്ക് വായ്പ അനുവദിക്കുന്ന മുറക്ക്, രണ്ടാഴ്ചത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഗ്രാമീണ മേഖലയില്‍ 35%-വരെയും നഗരപ്രദേശങ്ങളില്‍ 25 ശതമാനം വരെയും സബ്സിഡി ലഭിക്കുന്ന പദ്ധതിയില്‍, പട്ടിക വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്.

പദ്ധതിയുടെ പ്രചാരണത്തിന് വേണ്ടിയോ അംഗീകാരത്തിനു വേണ്ടിയോ ഏതെങ്കിലും വ്യക്തികളെയോ ഏജന്‍സികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. നവംബര്‍ 15-നകം അപേക്ഷകള്‍ http://www.kviconline.gov.in എന്ന വെബ്‌പോര്‍ട്ടല്‍ വഴി സൗജന്യമായി സമര്‍പ്പിക്കാം.

പീരുമേട് (9188127097) / അടിമാലി (9188127100) /ഉടുമ്പചോല (9188127099) / തൊടുപുഴ(9496267826) താലൂക്ക് വ്യവസായ ഓഫീസികളില്‍ നിന്ന് അപേക്ഷകര്‍ക്ക് ആവശ്യമായ കൈത്താങ്ങ് സഹായം ലഭിക്കുന്നതാണ്.

Advertisment