New Update
Advertisment
ഇടുക്കി: നവംബര്‍ 1-ന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ പ്രധാന അധ്യാപകരുടേയും വാര്‍ഡ് കൗണ്‍സിലര്‍മാരുടേയും അവലോകന യോഗം നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ്.രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്നു.
സ്‌കൂളുകളിലെ ക്ലാസ്മുറികള്‍ അണുനശീകരണം നടത്തി സ്‌കൂള്‍ പരിസരം ശുചീകരിച്ചു വരുകയാണെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. റോഡുകള്‍ സീബ്രലൈനുകള്‍ വരയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിട്ടുള്ളതാണ്.
നഗരത്തിന്റെ തിരക്കേറിയ ഭാഗത്തുള്ള സ്‌കൂളുകളില്‍ രാവിലെയും വൈകുന്നേരവും ട്രാഫിക് പോലീസിന്റെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുന്നതുമാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.