New Update
Advertisment
തൊടുപുഴ: റിട്ട. തഹസിൽദാർ തൊടുപുഴ പൂമാലിൽ ജി സുകുമാരൻ (81) അന്തരിച്ചു. സംസ്‌കാരം നാളെ പകൽ 12ന് തൊടുപുഴ മങ്ങാട്ടുകവലയിലെ വീട്ടുവളപ്പിൽ. എൻജിഒ യൂണിയന്റെ ആദ്യകാല പ്രവർത്തകനായിരുന്നു.
കാരിക്കോട് സഹകരണ ബാങ്ക് ഭരണസമിതിയംഗമായിരുന്ന ഇദ്ദേഹം തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയുടെ സ്ഥാപക ഭരണസമിതിയിൽ അംഗമായിരുന്നു. പിന്നീട് ഹോണററി സെക്രട്ടറിയായും പ്രവർത്തിച്ചു.
1998മുതൽ 2018വരെ ജില്ലാ സഹകരണ ആശുപത്രിയുടെ പ്രസിഡന്റായി സേവനമനുഷ്ടിച്ചു. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: അഡ്വ. പി എസ് ബിജു പൂമാലിൽ, പി എസ് ബിനോയി. മരുമക്കൾ: അഞ്ജന ചിറ്റടിച്ചാലിൽ അടിമാലി, മഞ്ജു വള്ളാട്ടുതറ ഇരിങ്ങാലക്കുട.