/sathyam/media/post_attachments/o7GHxlmwUU9NbZ6sIAJY.jpg)
ചെറുപുഷ്പ മിഷൻ ലീഗ് ഇടുക്കി രൂപത മിഷൻ ഞായർ ആചരണവും രാജാക്കാട് മേഖല, ശാഖാ തല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും വികാരി ജനറാൾ മോൺ ജോസ് പ്ലാച്ചിക്കൽ നിർവ്വഹിക്കുന്നു
രാജാക്കാട്: ചെറുപുഷ്പ മിഷൻ ലീഗ് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ മിഷൻ ഞായർ ആചരണവും, പ്ലാറ്റിനം ജൂബിലിയുടെ രാജാക്കാട് മേഖല ശാഖ തല ഉദ്ഘാടനവും രാജാക്കാട് ക്രിസ്തുരാജ ഫൊറോനാ പള്ളിയിൽ നടന്നു.
ഇടുക്കി രൂപത വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയും തുടർന്ന് നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. രാജാക്കാട് ഫൊറോനാ വികാരി ഫാ.ജോബി വാഴയിൽ മുഖ്യപ്രഭാഷണം നടത്തി.
ചെറുപുഷ്പ മിഷൻ ലീഗ് രൂപത പ്രസിഡൻറ് ജോർജ്ജുകുട്ടി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.മതബോധന കേന്ദ്രത്തിന്റെയും മിഷൻ ലീഗിന്റെയും രൂപതാ ഡയറക്ടർ ഫാദർ ജെയിംസ് മാക്കിയിൽ,രൂപത ജനറൽ സെക്രട്ടറി അമൽ ജോണി അമ്പാട്ട് എന്നിവർ നേതൃത്വം നൽകി. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദീപശിഖ എല്ലാ ശാഖകളിലും കൈമാറുകയും ചെയ്തു.
രാജാക്കാട് ശാഖയിലെ കുട്ടികൾ തയ്യാറാക്കിയ പ്രഭാതനക്ഷത്രം എന്ന വചന വിചിന്തന ഡയറി യുടെയും രാജാക്കാട് മേഖലയുടെ മാർഗരേഖയുടെയും പ്രകാശനവും സമ്മേളനത്തിൽ വച്ച് നടത്തി. വിവിധ ഇടവകകളിൽ നിന്നായി കുട്ടികളുടെ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
മിഷൻ ലീഗ് ഇടുക്കി രൂപത ജോയിന്റ് ഡയറക്ടർ സിസ്റ്റർ നിർമ്മല, മേഖല അസിസ്റ്റൻറ് ഡയറക്ടർ ഫാ.ജയിംസ് വലിയവീട്ടിൽ, മേഖലാ പ്രസിഡന്റ് സിനോജ് ചെറുതാനിക്കൽ, ഫാ.ജോസഫ് കൊച്ചുചേന്നാട്ട്, ഫാ. ആന്റണി കുന്നത്തുംപാറയിൽ, സിസ്റ്റർ ആഷ തെരേസ്, സിസ്റ്റർ അൻസാ, ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ ഐക്കരക്കുന്നേൽ, സജി പൂവത്തിങ്കൽ, രൂപത മേഖലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു.