/sathyam/media/post_attachments/nhfWao7KZoC1goaiMMIT.jpg)
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശം സന്ദർശിക്കാൻ എത്തിയ ഇടുക്കി എം പി ഡീൻ കുര്യാക്കോസിനെ പോലീസ് തടഞ്ഞു. അണക്കെട്ടിനു സമീപമാണ് എംപിയെ പോലീസ് തടഞ്ഞുവെച്ചത്.
ഭരണപക്ഷ ജനപ്രതിനിധി അല്ലാത്തതിനാലാണ് തന്നെ മുല്ലപ്പെരിയാർ സന്ദർശനത്തിൽ നിന്നും തടഞ്ഞതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ ഒളിച്ചു കളിക്കുന്നുണ്ട്. സന്ദർശനത്തിന് തമിഴ്‌നാട് സർക്കാർ അനുമതി നൽയിരുന്നതായും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
എന്നാൽ പ്രത്യേക സുരക്ഷ മേഖല ആയതിനാൽ കടത്തി വിടാൻ ആകില്ലെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം മുല്ലപ്പെരിയാർ വിഷയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ അധികം ഉയർന്നപ്പോൾ തന്നെ ജനങ്ങളുടെ ആശങ്ക വർദ്ധിച്ചു. 125 വർഷം പഴക്കമുള്ള അണക്കെട്ടിനെ സംബന്ധിച്ചും ആശങ്കയുണ്ട്. അതിനാൽ പുതിയ ഡാം നിർമ്മിക്കണമെന്ന് വിഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു.