2018 ലെ പ്രളയത്തില്‍ തകര്‍ന്ന നൂറടി പാലം നീക്കാന്‍ നടപടി

New Update

publive-image

Advertisment

ഇടുക്കി: 2018 ലെ പ്രളയത്തില്‍ തകര്‍ന്ന് പതിച്ച പഴയ നൂറടിപ്പാലം നീക്കം ചെയ്തു പുഴയുടെ നീരൊഴുക്ക് സുഗമമാക്കാന്‍ നടപടി. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പാലം സന്ദര്‍ശിച്ച് എത്രയും വേഗം തകര്‍ന്ന പാലം നീക്കാന്‍ നിര്‍ദ്ദേശിച്ചു.

മുല്ലപെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ഇതിലൂടെ ജലം ഒഴുകിയെത്തുകയും നീക്കം ചെയ്യാത്ത പഴയ പാലം ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുമെന്ന കണ്ടെത്തലിലാണ് നടപടി ഉണ്ടായത്. ആര്‍ഡിഒ ഷാജി എംകെ, തഹസീല്‍ദാര്‍മരായ വിജയലാല്‍, വിന്‍സെന്റ് ജോസഫ്, തുടങ്ങിയവരും ജില്ലാ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Advertisment