/sathyam/media/post_attachments/SCJcHCgeNoHSH3Re9z0C.jpg)
ഇടുക്കി: മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായും താഴെപ്പറയുന്ന ഉപകരണങ്ങള്‍ നല്‍കുന്നതിനും, സ്ഥാപിക്കുന്നതിനും അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും നേരിട്ടോ, ഇ-മെയിലായോ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ മുഖേനയോ താല്‍പര്യപത്രം ക്ഷണിക്കുന്നു. നവംബര്‍ 10 ന് വൈകുന്നേരം 5 മണി വരെ താല്‍പര്യപത്രം സമര്‍പ്പിക്കാം.
ആശയം: മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുക. ഡിജിറ്റല്‍ ഡിസ്പ്ലേ അലര്‍ട്ട് സിസ്റ്റം ഉള്‍പ്പെടെ റോഡുകളിലും നൂതനമായ അലര്‍ട്ട് സിസ്റ്റം, ജി.പി.എസ്/ജി.ഐ.എസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് എലിഫന്റ് മൂവ്മെന്റ് പാത്ത് ലൊക്കേഷനുകളുടെ തത്സമയ മാപ്പിംഗ് അടിസ്ഥാനമാക്കിയായിരിക്കും.
വിശദ വിവരങ്ങള്‍ക്ക് മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 04865264327. ഇ-മെയില്‍ - dfo-mnr.for@kerala.gov.in