/sathyam/media/post_attachments/6i6iDENXXuZCHiQXDxGX.jpg)
അരിക്കുഴ: തൊടുപുഴ കെഎസ്ബിസി റിട്ട. ഉദ്യോഗസ്ഥൻ അരിക്കുഴ ചേലാശ്ശേരിൽ എസ്. സാബു (59) നിര്യാതനായി. യൂത്ത് കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ്, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ ബുധനാഴ്ച രാവിലെ 11 നു വീട്ടുവളപ്പിൽ. ഭാര്യ: ജയപ്രകാശിനി (ജയ) കടുത്തുരുത്തി എഴുമാംതുരുത്ത് അരയകണ്ടത്തിൽ കുടുംബാംഗം.
മകൾ: ഡോ. ശ്രീലക്ഷ്മി (പി.ജി. വിദ്യാർത്ഥിനി, കോസ്മോപോളിറ്റൻ ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമകൻ: ഡോ. ആരൺ സുരേഷ് (തിരുവനന്തപുരം). പിതാവ്: റിട്ട. അധ്യാപകൻ പരേതനായ ശ്രീധരൻ. മാതാവ്: സുമതി (റിട്ട. ടീച്ചർ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, മണക്കാട് പഞ്ചായത്ത്). സഹോദരങ്ങൾ: അഡ്വ. എസ്. സത്യൻ, എസ്. സന്തോഷ് (ഹെൽത്ത് സൂപ്പർ വൈസർ, പൈക), ശ്രീമോൾ സാബു (ചെപ്പുകുളം).