/sathyam/media/post_attachments/hJTzrLT7pbJopNm5AuM5.jpg)
തൊടുപുഴ: തൊടുപുഴ ശ്രീവിനായക കോൺഫ്രൻസ് ഹാളിൽ വച്ചു നടന്ന ജില്ലാ ജിംനാസ്റ്റിക്സ് അസോസിയേഷൻ തെരെഞ്ഞടുപ്പിൽ ടി.പി. ഷമീറിനെ പ്രസിഡന്റായും, പി.എൻ. സുധീറിനെ സെകട്ടറിയായും തെരഞ്ഞെടുത്തു. കെ.എൻ. രാജേഷാണ് ട്രഷറർ. ജില്ലാ സ്പോർട് സ്കൗൺസിൽ പ്രതിനിധി വിനോദ് വിൻസെന്റാണ്.
മറ്റു ഭാരവാഹികൾ. വൈസ് - പ്രസിഡന്റുമാർ - വി.കെ.ബിജു, അഡ്വ: സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി - അനീഷ് ഫിലിപ്പ്, ട്രഷറർ - കെ.എൻ. രാജേഷ്, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ - എം.എൻ . ബാബു, ദീപു ബാലൻ, ഗീത കെ. എസ്. കൃഷ്ണകുമാർ നിർദ്ദേശിച്ച് വിൽസൺ ജെ. മൈലാടൂർ പിന്താങ്ങിയ ഔദ്യോഗിക ഭാരവാഹികളുടെ പാനൽ എതിർ സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതിനാൽ ഐകകണ്ഠേന അംഗീകരിക്കുകയാണുണ്ടായത്.
ജില്ലാ ജിംനാസ്റ്റിക് അസോസിയേഷന്റെ സീനിയർ അംഗം ശരത് യു. നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു 18 അംഗങ്ങൾ പങ്കെടുത്തു . ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരളയുടെ പ്രസിഡന്റ് യു. തിലകൻ ,ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ എന്നിവർ നിരീക്ഷകരായിരുന്നു.
കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് - പ്രസിഡൻറ് പി.മോഹൻ ദാസ് ആശംസാ പ്രസംഗം നടത്തി.
ജിംനാസ്റ്റിക് സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് യു. തിലകനേയും, കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ - പ്രസിഡന്റ് പി. മോഹൻ ദാസിനേയും ജില്ലാ ജിംനാസ്റ്റിക് സ് അസോസിയേഷൻ പ്രസിഡൻറ് ടി.പി. ഷമീർ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി വിനോദ് വിൻസന്റ് സ്വാഗതവും, സെക്രട്ടറി പി.എൻ സുധീർ നന്ദിയും പറഞ്ഞു.