ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ സ്കൂൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്ന 'കരുതലോടെ മുന്നോട്ട് ' പദ്ധതിക്ക്‌ കുടയത്തൂരിൽ തുടക്കമായി

New Update

publive-image

Advertisment

കുടയത്തൂർ: കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ സ്കൂൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്ന 'കരുതലോടെ മുന്നോട്ട് ' പദ്ധതിക്ക്‌ കുടയത്തൂരിൽ തുടക്കമായി.

3 ഘട്ടങ്ങളിലായി 21 ദിവസത്തെ ഇടവേളയിലാണ് വിദ്യാർത്ഥികൾക്ക് മരുന്നുകൾ നൽകുന്നത്. പദ്ധതി പ്രകാരം പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ സ്കൂൾ കുട്ടികൾക്കും പ്രതിരോധ മരുന്ന് വിതരണം ചെയ്യും. പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: കെ.എൻ ഷിയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

മെമ്പർമാരായ ശ്രീജിത്ത് സി എസ്, ഷീബ ചന്ദ്രശേഖരൻ, ലത ജോസ് എച്ച് എം സി മെമ്പർമാരായ കെ എൻ ബാലകൃഷ്ണൻ, കെ എസ് സുനിൽകുമാർ, ജി വിജയകുമാരി, ജോസഫ് മിറ്റത്തിലാനി, മെഡിക്കൽ ഓഫീസർ ഡോ: റെഞ്ചിൻ രാജ്, ഗ്രേസി സ്റ്റീഫൻ, വോളൻ്റിയർമാരായ അദ്വൈത് പി ബി, അജിത്ത് കുമാർ സി ജി എന്നിവർ യോഗത്തിൽ സംസാരിച്ചു.

Advertisment