/sathyam/media/post_attachments/5TRdVvjGXziMMqIpPJVW.jpg)
ഇടുക്കി: ജില്ലയില്‍ പുതുതായി ആരംഭിച്ച കരുണാപുരം ഗവ ഐ ടി ഐയിലെ എസ്.വി.റ്റി ട്രേഡുകളായ ഡ്രാഫ്റ്റ്മാന്‍സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയില്‍ 2021-22 വര്‍ഷത്തേയ്ക്ക് അഡ്മിഷന് ഏതാനും സീറ്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷഫോമുകള്‍ കരുണാപുരം ഗവ. ഐ ടി ഐയില്‍ നിന്നും http://det.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 28 ഉച്ചകഴിഞ്ഞ് 3ന്. ഫോണ്‍-9446257417