/sathyam/media/post_attachments/gL0ZTHJFJESrrbHB76hc.jpg)
ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐടിഐയിൽ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത (എൻ.സി.വി.റ്റി) ട്രേഡായ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ എൻ,എസ്.ക്യൂ.എഫ്.(ഒരു വര്‍ഷം) ന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോമും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 28 നു വൈകിട്ട് 5 മണിക്ക് മുമ്പായി ഐടിഐ യില്‍ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷകള്‍ https://det.kerala.gov.inഎന്ന വകുപ്പ് വെബ്സൈറ്റിലും ഐടിഐയുടെ വെബ്സൈറ്റിലും, ഐടിഐയുടെ ആഫീസില്‍ നിന്നും ലഭ്യമാണ്.
അപേക്ഷ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539348420, 9895904350,9497338063 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.