/sathyam/media/post_attachments/io1TnVNlD1qQHqhoEk6b.jpg)
ഇടുക്കി: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിസരത്തുള്ളവരെയും ക്യാമ്പുകളിലേയ്‌ക്ക് മാറ്റി പാർപ്പിച്ചിരുന്നു.
ജില്ലയിലെ ചില സ്‌കൂളുകളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നവംബർ 1, 2, 3 എന്നീ ദിവസങ്ങൾ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പെരുവന്താനം വില്ലേജിലെ ഡീ പോൾ സ്‌കൂൾ, ഗവൺമെന്റ് യു.പിസ്‌കൂൾ, പാലൂർക്കാവ്, സെന്റ്‌മേരിസ് എൽപി സ്‌കൂൾ കണയങ്കവയൽ, പീരുമേട് വില്ലേജിലെ ഗവ. എൽ പി സ്‌കൂൾ അഴുത, കൊക്കയാർ വില്ലേജിലെ സെന്റ് ആന്റണീസ് യുപി സ്‌കൂൾ ആന്റ് ഹൈസ്‌കൂൾ മുണ്ടക്കയം, സെന്റ് ജോർജ് ഹൈസ്‌കൂൾ മുക്കുളം, ഗവ. ഹൈസ്‌കൂൾ കറ്റിപ്ലാങ്ങോട്, മരിയ ഗൊരേത്തി യു.പി സ്‌കൂൾ മേലോരം എന്നീ സ്‌കൂളുകൾക്ക് ആണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.