കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ കയര്‍ ഭൂവസ്ത്ര സെമിനാര്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തി

New Update

publive-image

ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ ഇടുക്കി ജില്ലയിലെ കയര്‍ ഭൂവസ്ത്ര സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

Advertisment

ഇടുക്കി: കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ ഇടുക്കി ജില്ലയിലെ കയര്‍ ഭൂവസ്ത്ര സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കയര്‍ വികസന അഡീഷണല്‍ ഡയറക്ടര്‍ ഹെലന്‍ ജെറോം അധ്യക്ഷത വഹിച്ചു. കയര്‍ പ്രോജക്ട് ഓഫീസര്‍ എസ് സുധര്‍മ സ്വാഗതം പറഞ്ഞു. ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ രമേഷ് പി, ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം. ലതീഷ് എന്നിവര്‍ സംസാരിച്ചു.

തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സാങ്കേതിക സാധ്യതകളും സംബന്ധിച്ച് എം ജി എന്‍.ആര്‍.ഇ.ജി എസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്‍സ് സി തോമസ്, കയര്‍ ഭൂവസ്ത്ര വിതാനം സാങ്കേതികവശങ്ങള്‍ സംബന്ധിച്ച് കയര്‍ കോര്‍പ്പറേഷന്‍ മാനേജര്‍ അരുണ്‍ ചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വൈക്കം കയര്‍ പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ സുധാമണി ഡി നന്ദി പറഞ്ഞു. ഇടുക്കി ജില്ലയിലെ 50 പഞ്ചയാത്തുകളില്‍ വരുന്ന മൂന്നു മാസങ്ങളിലായി 1.5 കോടി രൂപയുടെ കയര്‍ഭൂവസ്ത്രം വിനിയോഗിക്കുന്നതിന് ധാരണയായി.

idukki news
Advertisment