/sathyam/media/post_attachments/ssOC42Pb4igu1nk7oO4b.jpg)
തൊടുപുഴ: താടുപുഴ ശ്രീ വിനായക ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാ ബേസ്ബോൾ അസോസിയേഷൻ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ റ്റി.സി. രാജു തരണിയിൽ പ്രസിഡന്റും, ജെയ്സൺ പി.ജോസഫ് സെകട്ടറിയും, ഷി ജോ സക്കറിയ ഷററുമായിട്ടുള്ള ഔദ്യോഗിക ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഒളിമ്പിക് വേവ് ജില്ലാ ചെയർമാൻ എം.എൻ. ബാബു രക്ഷാധികാരിയാണ്. ശരത് യു. നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 17 പ്രതിനിധികൾ പങ്കെടുത്തു. കേരള ബേസ്ബോൾ അസോസിയേഷൻ സി.ഇ.ഒ. ഷാഹുൽ ഹമീദ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ എന്നിവർ നിരീക്ഷകരായിരുന്നു.
കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് - പ്രസിഡന്റ് പി.മോഹൻദാസ് പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.
മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡന്റുമാർ - ടോമി സെബാസ്റ്റ്യൻ, സജി പോൾ. ജോയിന്റ് സെക്രട്ടറി - ജോസഫ് ജെയ്സൺ, ജില്ലാ സ്പോർട്ട് സ് കൗൺസിൽ പ്രതിനിധി: ജോസഫ് ജെയ്സൺ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ശരത് യു. നായർ, പവനൻ എം.എസ്. റോണി ജോസ് സാബു , ബിജൂ വി.ആർ, ജോൺസൺ ജോസഫ്. ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുവാനും, ജനുവരിയിൽ ജില്ലാ ചാമ്പ്യൻഷിപ്പു നടത്തുവാനും യോഗം തീരുമാനിച്ചു.