/sathyam/media/post_attachments/EfyiC90J97E3QP8ylKEF.jpg)
പുറപ്പുഴ: പുറപ്പുഴ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ ആയുർവേദ പദ്ധതികളുടെ ഉദ്ഘാടനം വഴിത്തല ഗവണ്‍മെന്‍റ് ആയുർവ്വേദ ഡിസ്പെന്‍സറിയില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് പയറ്റനാല്‍ നിർവ്വഹിച്ചു.
ജീവിതശൈലീരോഗ നിയന്ത്രണ ചികിത്സാ പദ്ധതി പകർച്ചവ്യാധി പ്രതിരോധവും ചികിത്സയും പാലിയേറ്റീവ് കെയർ പദ്ധതി, ഒൌഷധസസ്യ ഉദ്യാനം എന്നിവയുടെ ഉദ്ഘാടനമാണ് നിർവ്വഹിക്കപ്പെട്ടത്. ദേശീയ ആയുർവ്വേദ വാരാഘോഷത്തിന്‍റെയും സംസ്ഥാന സർക്കാരിന്‍റെ കുട്ടികള്‍ക്കായുളള കോവിഡ് പ്രതിരോധ ചികിത്സാ പദ്ധതിയായ കിരണം പദ്ധതിയുടെയും പഞ്ചായത്ത് തല ഉദ്ഘാടനവും ഈ അവസരത്തില്‍ നിർവ്വഹിക്കപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ക്കായി തയ്യാറാക്കിയ വിവിധ കൈപുസ്തകങ്ങളുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജേശ്വരി ഹരിധരന്‍ , ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സൌമ്യ ബില്‍ജി, വാർഡ് മെമ്പർ ആന്‍സി ജോജോ എന്നിവർക്ക് കൈപുസ്തകങ്ങള്‍ നല്‍കി പ്രസിഡന്‍റ് നിർവ്വഹിച്ചു. സ്ഥാപനത്തിലെ സീനിയർ മെഡിക്കല്‍ ആഫീസർ ഡോ.ബിന്ദു എം, ഡിസ്പെന്‍സറി മാനേജ്മെന്‍റ് കമ്മറ്റി അംഗങ്ങളായ ടോമിച്ചന്‍ മുണ്ടുപാലം, ബില്‍ജി എം തോമസ് എന്നിവർ ആശംസകള്‍ നേർന്നു.