കോവിഡ് മൂലം നിർത്തി വച്ചിരുന്ന വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നീന്തൽ പരിശീലനം പുനരാരംഭിച്ചു

New Update

publive-image

Advertisment

ഇടുക്കി: കോവിഡ് മഹാമാരി മൂലം അനിശ്ചിതമായി നിർത്തി വച്ചിരുന്ന വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ ജില്ലാ അക്വാറ്റിക് അസോസിയേഷന്റേയും, ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും, ഒളിമ്പിക് വേവിന്റെയും സംയുക്താഭിമുഖ്യത്തിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീന്തൽ പരിശീലനം പുനരാരംഭിച്ചു.

മുതിർന്നവർക്കു വേണ്ടിയുള്ള നീന്തൽകുളത്തിനു പുറമെ 2 വയസ്സു മുതൽ 8 വയസ്സുവരെയുള്ള കുട്ടികൾക്കുവേണ്ടി മാത്രമുള്ള കിഡ്സ് നീന്തൽ കുളവും ഇതോടൊപ്പം സജീവമായി. വനിതകൾക്കു മാത്രമായി പ്രത്യേക സമയം ക്രമം നിശ്ചയിച്ചു കൊണ്ടുള്ള നീന്തൽ പരിശീലനവും ആരംഭിച്ചിട്ടുണ്ട്.

2 വയസ്സ് മുതൽ പുരുഷ - വനിതാ വിഭാഗത്തിലെ മുതിർന്നവർ വരെ പരിശീലനത്തിനു വേണ്ടി എത്തിച്ചേർന്നു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു നിർവ്വഹിച്ചു.

വാർഡ് മെമ്പർ പോൾസൺ മാത്യു ചടങ്ങിൽ അദ്ധ്യക്ഷനായി. ജില്ലാ അക്യാറ്റിക് അസോസിയേഷൻ സെക്രട്ടറിയും മുഖ്യ പരിശീലകനുമായ ബേബി വർഗ്ഗീസ് സ്വാഗതം ആശംസിച്ചു.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ മുഖ്യ അതിഥിയായിരുന്നു.
ജില്ലാ ഒളിമ്പിക് വേവ് ചെയർമാൻ എം.എൻ. ബാബു, ജനറൽ കൺവീനർ വിനോദ് വിൻസെന്റ്, മുനിസിപ്പൽ ഒളിമ്പിക് വേവ് ജനറൽ കൺവീനർ സണ്ണി മണർകാട്, ജില്ലാ അക്വാറ്റിക് അസോസിയേഷൻ ട്രഷറർ വിനോദ് കുമാർ പി.എൻ . അസോസിയേഷൻ വൈസ് പ്രസിഡൻറ് എച്ച്.മുഹമ്മദ് അലി, ഭാരവാഹികളായ പി.ജി. സനൽകുമാർ , ബിനു ജെ. കൈമൾ എന്നിവർ പ്രസംഗിച്ചു.

എല്ലാ ദിവസവും രാവിലെ 6 മണി മുതൽ ഓരോ മണിക്കൂറും ഇടവിട്ട് പുതിയ ബാച്ചുകൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ 9447223674 ഈ  മൊബൈൽ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

NEWS
Advertisment