/sathyam/media/post_attachments/1ps7uP17LY1puiU8c74h.jpg)
ഇടുക്കി: പത്താമത് ഇടുക്കി ജില്ലാ മാസ്റ്റേഴ്സ് അക്വാറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ
10 നു ഉച്ചക്കു ശേഷം 3 മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടക്കും. 25 വയസിനു മുകളിൽ പ്രായമുള്ള പുരുഷ വനിതാ നീന്തൽ താരങ്ങൾക്ക് വിവിധ ഗ്രൂപ്പുകളിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ, വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 72 മണിക്കൂർ മുൻപ് കോവിഡു പരിശോധന നടത്തിയ ആർടിപിസിആർ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് ( പകർപ്പ് കരുതണം) സഹിതം 10 ന് പകൽ 2 മണിക്ക് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ എത്തിച്ചേരേണം.
ജില്ലാ ചാമ്പ്യൻഷിപ്പിൽ വിജയികളാകുന്നവർക്ക് ഈ മാസം 13, 14 തീയതികളിൽ പാലക്കാടു ജില്ലയിലെ പറളി ഹൈസ്ക്കൂൾ സ്വിമ്മിംഗ് പൂളിൽ വച്ചു നടക്കുന്ന പത്താമത് സംസ്ഥാന മാസ്റ്റേഴ്സ് അക്വാറ്റിക് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ബേബി വർഗ്ഗീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447223674 എന്ന നമ്പറിൽ ബന്ധപ്പെടുക.