ആവശ്യമെങ്കിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കും

New Update

publive-image

Advertisment

ഇടുക്കി: ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ വൈകിട്ട് 4 മണിക്ക് ശേഷമോ 14 ന് രാവിലെ മുതലോ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisment