/sathyam/media/post_attachments/8kLjChYgRXfIAtdNgkhi.jpg)
ഇടുക്കി: പ്രളയത്തെ തുടര്‍ന്ന് വീട് തകര്‍ന്ന കര്‍ഷകന് ഭൂമിയുള്ള ഭവനരഹിതരുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷനിലൂടെ വീട് നല്‍കാമെന്ന് ഇടുക്കി ജില്ലാകളക്ടര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ അറിയിച്ചു. പുതുവേലില്‍ ഹെലിബറിയ സ്വദേശി അര്‍ജുനന് വീട് അനുവദിക്കണമെന്ന് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പീരുമേട് താലൂക്കിലാണ് പരാതിക്കാരന്‍ താമസിച്ചിരുന്നത്. കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പരാതിക്കാരന്റെ വീട് വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ അപേക്ഷകന്‍ ലൈഫ് പദ്ധതിക്ക് അപേക്ഷ നല്‍കിയിരുന്നു.
അടുത്ത ഘട്ടത്തില്‍ പരാതിക്കാരനെ പരിഗണിക്കാമെന്ന് ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. പരാതിക്കാരന് എത്രയും വേഗം ലൈഫ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ജില്ലാകളക്ടര്‍ക്കും ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.