തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ്ബ്-ജൂനിയർ, ജൂനിയർ സീനിയർ ഇന്റർ ക്ലബ്ബ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് സമാപനം

New Update

publive-image

Advertisment

തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വന്ന സംസ്ഥാന സബ്ബ്-ജൂനിയർ, ജൂനിയർ സീനിയർ ഇന്റർ ക്ലബ്ബ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. സമാപന സമ്മേളനം തൊടുപുഴ ഡി.വൈ.എസ്.പി. കെ.സദൻ ഉത്ഘാടനം ചെയ്തു.

publive-image

സബ്ബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 243 പോയിന്റുകൾ നേടി കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി. 233 പോയിന്റുകളോടെ തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. പെൺകുട്ടികളിൽ 219 പോയിൻറുകൾ നേടി തൃശ്ശൂർ ഒന്നാം സ്ഥാനത്തും, 214 പോയിന്റു നേടിയ കണ്ണൂർ ജില്ല രണ്ടാം സ്ഥാനത്തുമെത്തി.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 211 പോയിന്റുകൾ നേടി കണ്ണൂർ ഒന്നാം സ്ഥാനത്തും, 209 പോയിന്റുകളോടെ കോട്ടയം രണ്ടാം സ്ഥാനത്തുമാണ്. പെൺകുട്ടികളിൽ 229 പോയിന്റുകളോടെ കോഴിക്കോട് ഒന്നാം സ്ഥാനത്തും, 210 പോയിന്റുകളോടെ തിരുവനന്തപുരം രണ്ടാം സ്ഥാനത്തുമാണ്.

സീനിയർ ഇന്റർ ക്ലബ്ബ് പുരുഷ വിഭാഗത്തിൽ 248 പോയിന്റുകൾ നേടി അൾട്രാ ഫിറ്റ്നസ് തൃശ്ശൂർ ഒന്നാം സ്ഥാനം നേടിയപ്പോൾ 223 പോയിന്റുകൾ നേടി കേരള പോലീസ് രണ്ടാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തിൽ 249 പോയിന്റുകൾ നേടി കോഴിക്കോട് ഒന്നാം സ്ഥാനത്തും, 234 പോയിന്റുകളോടെ തൃശ്ശൂർ രണ്ടാം സ്ഥാനവും നേടി.

സബ്ബ്-ജൂനിയർ, ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിഭാഗത്തിലെ മികച്ച വെയ്റ്റ് ലിഫ്റ്ററായി യഥാക്രമം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആദർശ്, ഹർഷ എന്നിവരെയും ജൂനിയർ വിഭാഗത്തിലെ മികച്ച വെയ്റ്റ് ലിഫ്റ്ററായി തിരുവനന്തപുരം ജില്ലയിൽ നിന്നു തന്നെയുള്ള ദിൽജിത്ത്, അഞ്ജന ശ്രീജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

വിജയികൾക്കുള്ള ട്രോഫി, മെഡൽ എന്നിവ ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് എം.എൻ. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മുഖ്യ അതിഥിയും, തൊടുപുഴ ഡി.വൈ.എസ്.പിയുമായ കെ. സദൻ, കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ: ജോസഫ് ജോൺ , വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ശ്രീനാഥ്, സെക്രട്ടറി ജി.ബാലകൃഷ്ണൻ, സംസ്ഥാന ട്രഷറർ രതീഷ് കുമാർ പി.ആർ. ആംറെ സ്ലിംഗ് അസോസിയേഷൻ സംസ്ഥാന വൈസ് - പ്രസിഡൻറ് മനോജ് കൊക്കാട്ട്, ഒളിമ്പിക് വേവ് ജനറൽ കൺവീനർ സണ്ണി മണർകാട്ട്, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രൊഫ: ജോസ് അഗസ്റ്റിൻ , മുനിസിപ്പൽ കലാ കായിക വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.എസ്.രാജൻ, ബേസ്ബോൾ . അസോസിയേഷൻ പ്രസിഡന്റ് റ്റി.സി. രാജു തരണിയിൽ, ഒളിമ്പിക്ക് അസോസിയേഷൻ സംസ്ഥാന ജോയിൻറ് സെക്രട്ടറി ശരത് യുനായർ, ജില്ലാ സെക്രട്ടറി എം.എസ് പവനൻ , ട്രയാത്ത ലയൺ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബിനു ജെ. കൈമൾ , മുനിസിപ്പൽ ഒളിമ്പിക് വേവ് ചെയർമാൻ പി...എസ് ഭോഗീന്ദ്രൻ , കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗങ്ങളായ -കെ.കെ.തോമസ്, റഫീക്ക് പള്ളത്തു പറമ്പിൽ തുടങ്ങിയവർ വിതരണം ചെയ്തു.

ആശംസകൾ നേർന്നുകൊണ്ട് മുനിസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുധീപ് , ജില്ലാ അക്യാറ്റിക് അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ബേബി വർഗ്ഗീസ്, , ഖൊ ഖൊ അസോസിയേഷൻ പ്രസിഡന്റ് ഡോ. ബോബു ആന്റണി, ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി ബേബി എബ്രഹാം, കെ.എ.എം.എഫ് രക്ഷാധികാരി ജോസ് വർക്കി, കെ.എച്ച്.ആർ.എ. സെക്രട്ടറി നൗഷാദ് ടി.കെ. ന്യൂമാൻ കോളേജ് കായിക വിഭാഗം മേധാവി എബിൻ വിൽസൺ തുടങ്ങിയവർ പ്രസംഗിച്ചു.

NEWS
Advertisment