ആ സാദി കാ അമൃത് മഹോത്സവത്തിൻ്റെ ക്ലോസിങ്ങ് സെറിമണി നടത്തി

New Update

publive-image

തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആ സാദി കാ അമൃത് മഹോത്സവത്തിൻ്റെ ക്ലോസിങ്ങ് സെറിമണിയും ശിശുദിനാഘോഷവും മൈലകൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികളോടൊപ്പം നടത്തി.

Advertisment

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ല ജഡ്ജിയുമായ നിക്സൺ എം ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി. എ. സിറാജുദീൻ, തൊടുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഗീത എം.ജി, മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സെക്രട്ടറി ജോഷി മാത്യു,സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അസോസിയേറ്റ് പ്രൊഫസർ ഡോ: സി സി കുര്യൻ, യൂക്കോ ബാങ്ക് അസിസ്റ്റൻറ് മാനേജർ ഇന്ദു യുഎസ്,ഡി എൽ എസ് എ സെക്ഷൻ ഓഫീസർ ഇൻ ചാർജ് ബിജു ചാക്കോ എന്നിവർ സംസാരിച്ചു.

ജില്ലയിലെ വിവിധ ജുഡിഷ്യൽ ഓഫീസർമാരും പരിപാടിയിൽ സന്നിഹിതരായിരുന്നു. മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികൾ അവതരിപ്പിച്ച മെഗാ കൾച്ചറൽ ഇവന്റും നടത്തി.

NEWS
Advertisment