08
Thursday December 2022
ഇടുക്കി

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ ബി.ടെക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, November 15, 2021

ഇടുക്കി: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ മൂന്നാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പരൃമുള്ള വിദൃാര്‍ത്ഥികള്‍ അതാത് കോളേജുകളില്‍ ബന്ധപ്പെടുക.

ഇലക്ട്രോണിക്സ് & ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മൃൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കംപൃൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ താഴെപറയുന്ന എഞ്ചിനീയറിംഗ് കോളേജുകളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്.

ആറ്റിങ്ങല്‍ (8547005037), ചെങ്ങന്നൂര്‍ (8547005032), കരുനാഗപ്പള്ളി (8547005036), കല്ലൂപ്പാറ(8547005034)
കൊട്ടാരക്കര (8547005039), ചേര്‍ത്തല(8547005038), അടൂര്‍ (8547005100), പൂഞ്ഞാര്‍ (8547005035)
തൃക്കാക്കര (8547005097) വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട കോളേജുകളുടെ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കും.

Related Posts

More News

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് നടന്ന സംഭവത്തിൽ ശശികല എന്ന വിദ്യാർത്ഥിനിയാണ് മരണത്തിന് കീഴടങ്ങിയത്. ഗുണ്ടൂർ രായഗഡ പാസഞ്ചറിൽ നിന്ന് ഇറങ്ങുന്നതിനിടെ വിദ്യാർത്ഥിനി കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ റെയിൽവേ ജീവനക്കാർ ട്രെയിൻ നിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. ബുധനാഴ്ച മുതൽ കിംസ് ആശുപത്രിയിലെ ഐസിയുവിൽ അടിയന്തര ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

1 . ഗുജറാത്തിൽ ഏഴാം തവണയും ബിജെപിയുടെ തേരോട്ടം. 182 ൽ 156 സീറ്റുകൾ ബിജെപി നേടിയപ്പോൾ നാണംകെടാൻ നാണവും ബാക്കിയില്ലാതെ 17 സീറ്റുകളിൽ ( കഴിഞ്ഞ തവണ 77 ) ഒതുങ്ങി കോൺഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനവും ലഭിക്കില്ല. എ.എ.പിക്ക് 5 സീറ്റുകൾ 2 .  ഹിമാചൽ പ്രദേശിൽ 68 ൽ 40 സീറ്റുകൾ നേടി കോൺഗ്രസ് വിജയം. ബിജെപിക്ക് 25 സീറ്റുകൾ. സുഖ്‌വിന്ദർ സിങ് സുഖു മുഖ്യമന്ത്രി ആയേക്കും. 2018 നുശേഷം കോൺഗ്രസ് ഒരു സംസ്ഥാനത്ത് […]

തൃശൂര്‍: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ലഹരി മുക്ത കാമ്പസ് പ്രചാരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടക്കമിട്ടു. പദ്ധതിയുടെ ഉല്‍ഘാടനം ചാലക്കുടി സികെഎംഎന്‍എസ്എസ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്‌ഐബി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിന് ഇത്തരം കാമ്പെയ്നുകള്‍ വളരെ പ്രധാനമാണ്, കൂടാതെ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എപ്പോഴും പ്രതിജ്ഞാബദ്ധരാണ് എന്ന് അദ്ദേഹം പറഞ്ഞു. വര്‍ധിച്ചു […]

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് നാളെ പ്രദർശനത്തിനെത്തും. കേരളത്തിലും പുറത്തുമായി നൂറിലേറെ തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബെസ്റ്റ് വേ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച ചിത്രത്തിൽ ബിനു പപ്പു, ഷൈൻ ടോം ചാക്കോ, എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീതി തേടി പോലീസ് സ്റ്റേഷനിൽ എത്തുന്ന ലക്ഷ്മണൻ കാണി എന്ന ആദിവാസി യുവാവിന്റെ ജീവിതത്തിൽ അടുത്ത ആറു ദിവസം കൊണ്ട് സംഭവിക്കുന്ന പ്രതിസന്ധികൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ലക്ഷ്‌മണൻ […]

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എ./എം. എസ്‍സി./എം. എസ്. ഡബ്ല്യു/എം. പിഇഎസ് പരീക്ഷകൾ ഡിസംബർ 17ലേയ്ക്ക് മാറ്റി വച്ചു. കൂടാതെ ഡിസംബർ 16ലെ ഏതാനും പരീക്ഷകളിലും മാറ്റമുണ്ട്. ഡിസംബർ 13ന് നടക്കേണ്ട മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷ (വൃത്തവും അലങ്കാരവും) ഡിസംബർ 15ലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.  

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ അന്തരിച്ചു. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15 വരെയുള്ള സമയങ്ങളിലും, സംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ 9 :30 മുതൽ 11 :15 വരെയുള്ള സമയങ്ങളിലും ഫെയർലെസ്സ് ഹിൽസിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (520 Hood Blvd, Fairless Hills, PA […]

ഹൂസ്റ്റണ്‍: വേദപണ്ഡിതനും ഋഗ്വേദ ഭാഷാഭാഷ്യ കര്‍ത്താവുമായ ഒളപ്പമണ്ണ ഒ.എം. സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മകളും മരുമകനും അമേരിക്കയില്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നു. വെറും കഥകളല്ല, പുരാണത്തില്‍ നിന്നും ഉപനിഷത്തില്‍ നിന്നുമുള്ള അര്‍ത്ഥസമ്പുഷ്ടമായ കഥകള്‍. മനസ്സിലേക്ക് സനാതന ധര്‍മത്തിന്റെ വിത്തുപാകിയ കഥകള്‍ അമേരിക്കയില്‍ ജനിച്ചു വളരുന്ന മലയാളി കുട്ടികളിലേക്കും പകരുക കഥ കേട്ട് വളരുന്ന പുതു തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ‘ കഥാ വേള’ അവതരിപ്പിക്കുന്നത്. ഒളപ്പമണ്ണ ഒ.എം. സി […]

എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര പിള്ളയാണ് നായിക. ഡിസംബർ 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്. ട്രാവൽ മൂഡ് ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം ആരോമൽ ബി.എസ്, എൻ.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, നൗഫൽ, ഷമീർ എന്നിവരെ […]

തിരുവനന്തപുരം: മദ്യത്തിന്റെ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ല് പാസാക്കി നിയമസഭ. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. ലാഭം മദ്യകമ്പനികൾക്ക് മാത്രമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 23 പുതിയ ബാറുകൾക്ക് ഈ വർഷം മാത്രം അനുമതി നൽകിയെന്നും പ്രതിപക്ഷ അറിയിച്ചു. അതേസമയം,പുതിയ ബാറ് വന്നത് കൊണ്ട് വിൽപ്പന കൂടിയിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. […]

error: Content is protected !!