New Update
/sathyam/media/post_attachments/typYqJWwDDRIxYcpubrv.jpg)
ഇടുക്കി: അസംഘടിത തൊഴിലാളികള്‍ക്കായുള്ള ഇ- ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ക്യാംപ് ഉടുമ്പന്നൂര്‍ അക്ഷയ കേന്ദ്രത്തില്‍ നടത്തി. ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ഷോപ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍, തൊടുപുഴ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, വാര്‍ഡ് മെമ്പര്‍, അക്ഷയ സംരഭകന്‍ ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ ക്യാപിന് നേതൃത്വം നല്‍കി.
Advertisment
ഉടുമ്പന്നൂര്‍ അക്ഷയ കേന്ദ്രത്തില്‍ എല്ലാ ദിവസവും ഇ- ശ്രം സൗജന്യ രജിസ്ട്രേഷന്‍ ലഭ്യമാണ്. പരമാവധി തൊഴിലാളികള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഷോപ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് 04862 229474 എന്ന നമ്പരില്‍ ബന്ധ:പ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us