ദരിദ്രരുടെ ശുശ്രൂഷ സഭയുടെ മുഖമുദ്ര: മാർ ജോർജ് ആലഞ്ചേരി

New Update

publive-image

Advertisment

തൊടുപുഴ: സ്നേഹവും കരുണയും പങ്കു വയ്ക്കുന്നിടത്ത് ദൈവ സാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ആഗോള തലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ് ഇത്തരം ശുശ്രൂഷകളിലൂടെ ആവർത്തിക്കപ്പെടുന്നത്. ദിവ്യരക്ഷാലയം പോലെയുള്ള ഭവനങ്ങളുടെ സേവനം മാതൃകാപരമാണെന്നും കർദിനാൾ പറഞ്ഞു.

സഭ ദരിദ്രരുടെ പക്ഷത്താണെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ കോതമംഗലം രൂപതാധ്യക്ഷൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. പി.ജെ.ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

സീറോമലബാർ സഭയുടെ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്‍റണി മൂലയിൽ, മൈലക്കൊന്പ് സെന്‍റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു കാക്കനാട്ട്, പ്രോലൈഫ് അപ്പോസ്റ്റലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ഫെഡറേഷൻ ഓഫ് മെന്‍റലി ഡിസേബിൾഡ് സെക്രട്ടറി സന്തോഷ് ജോസഫ്, ബ്രദർ മാവുരൂസ് മാളിയേക്കൽ, ലൗവ് ഹോം രക്ഷാധികാരി മാത്തപ്പൻ കടവൂർ, കെസിബിസി പ്രൊ-ലൈഫ് സമിതി ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ്സിസി, ബേബി ചിറ്റിലപ്പള്ളി, ടോമി മാത്യു, ബെന്നി ഓടയ്ക്കൽ തുടങ്ങിവർ പ്രസംഗിച്ചു.

idukki news
Advertisment