അറ്റന്‍ഡര്‍ (ദൃഷ്ടി പദ്ധതി )- താല്ക്കാലിക നിയമനം

New Update

publive-image

Advertisment

ഇടുക്കി: നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കി വരുന്ന ദൃഷ്ടി പദ്ധതിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത, 10-ാം ക്ലാസ്സ് പാസായിരിക്കണം, നേത്ര പരിരക്ഷ വിഭാഗത്തില്‍ ജോലി ചെയ്ത മുന്‍പരിചയം, ആയുര്‍വേദ തെറാപ്പി വിഭാഗത്തില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 10,000 രൂപാ വേതനം നല്‍കും. താല്പര്യമുള്ളവര്‍ ബയോ ഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം നവംബര്‍ 22 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഓഫീസിലോ നേരിട്ടോ ismidukki@gmail.com എന്ന ഇ-മെയിലില്‍ ഓണ്‍ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കാം.

കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ അപേക്ഷകരുടെ എണ്ണം അനുസരിച്ച് ഇന്റര്‍വ്യൂ തിയതി നവംബര്‍ 24 രാവിലെ 10 മണിക്കോ അല്ലെങ്കില്‍ ഫോണ്‍ മുഖേന അറിയിക്കുന്ന തിയതിയിലും സമയത്തും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 04862232318

Advertisment