New Update
Advertisment
ഇടുക്കി: സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ബി.സി സമുദായങ്ങളില്‍പ്പെട്ട ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം (രണ്ടര ലക്ഷം) രൂപയില്‍ അധികരിക്കരുത് http://www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം http://www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഡിസംബര്‍ 10 നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി