/sathyam/media/post_attachments/cdqqL7op7aDgZGwJJpv2.jpg)
മുട്ടം: വീട്ടമ്മയുടെ വായ്പൊത്തിപ്പിടിച്ച് ഉപദ്രിവിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പിടി കൂടി. കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിനാണ്(38) എറണാകുളത്ത് വെച്ച് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജൂലായ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ പ്രതിയുടെ വീടിന്റെ അടുത്ത താമസക്കാരിയായിരുന്നു. ഇവര്‍ വീട്ടില്‍ ഒറ്റക്കുണ്ടായിരുന്ന സമയത്ത് മദ്യപിച്ച് വീട്ടില്‍ എത്തിയ പ്രതി ഇവരുടെ വയ് പൊത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് വീട്ടമ്മ മുട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതി ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ ഓഫ് ചെയ്ത് പല സ്ഥലങ്ങളില്‍ മാറി മാറി കഴിഞ്ഞിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടി കൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. മുട്ടം സി ഐ വി ശിവകുമാറിന്റെ നേതൃത്വത്തില്‍ തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ ബൈജു കെ ബാബു, മുട്ടം എസ് ഐമാരായ പി എസ് സുബൈര്‍, അബ്ദുല്‍ ഖാദര്‍, എസ് സി പി ഒ ഉണ്ണികൃഷ്ണന്‍, സി പി ഒ ലിജു മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us