വണ്ടിപ്പെരിയാര്‍ ഗവ: പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ പ്രവേശനം

New Update

publive-image

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ: പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് ഒന്നാം വര്‍ഷ അഡ്മിഷന് വേണ്ടി അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പിച്ചവര്‍ക്കും ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു.

Advertisment

നവംബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 11 മണിക്ക് മുന്‍പായി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നേരിട്ട് വന്നു അപേക്ഷ/രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷ ഫീസ് എസ്.സി/എസ്.ടി വിഭാഗം 75 രൂപയും മറ്റുള്ളവര്‍ 150 രൂപയും ഓണ്‍ലൈന്‍ ആയി അടക്കേണ്ടതാണ്.

അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് സ്പോര്‍ട്ട് അഡ്മിഷനില്‍ പങ്കെടുത്തു പ്രവേശനം നേടാം. പ്രവേശനം കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അഡ്മിഷന്‍ ഫീസും അന്നേ ദിവസം തന്നെ ഹാജരാക്കണം. യോഗ്യത -പത്താം ക്ലാസ്സ് ജയിച്ചിരിക്കണം.

അഡ്മിഷന്‍ ഫീസ് -വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയുള്ളവര്‍: 1000 + പിറ്റിഎ ഫണ്ട്
വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലുള്ളവര്‍ - 3780 + പിറ്റിഎ ഫണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9446213515/ 9497883851.

Advertisment